Monday, February 11, 2013

ദൈവമേ..... ഈ തമിഴ്നാട്ടുകാരൊക്കെ എന്താ ഇങ്ങനെ????


       
 കേരളത്തില്‍ ജനിച്ചുവളര്‍ന്നതിന്റെ ഓരോ പ്രശ്നങ്ങളെ..... ഹര്‍ത്താലെന്നോ ബന്ദേന്നോ കേട്ടാല്‍ മതി, പിന്നെ ഏതോ ദേശിയോത്സവം വരുന്നതുപോലൊരു പ്രതീതിയാണ്, തലേദിവസം രാത്രി തന്നെ വേണ്ടതൊക്കെ ഒരുക്കിവച്ച് കാത്തിരിക്കും.... ഹര്‍ത്താല്‍ ദിവസം ഇങ്ങെത്തിയാല്‍ പിന്നെ പറയണ്ട....  ഒരുത്തനെയും പുരത്തുകാണ്‌കയില്ല, ഉറക്കം തീരുന്നതുവരെ കിടന്നുറങ്ങാം, എഴുന്നേറ്റാല്‍ പിന്നെ ആഖോഷങ്ങള്‍ തുടങ്ങുകയായി, പാട്ടും കൂത്തും.. വീട്ടുകാരും, കൂട്ടുകാരുമൊക്കെയായി ഇഷ്ടംപോലെ സമയം അടിച്ചുപൊളിക്കാം. തലേദിവസം വാങ്ങി സ്റ്റോക്ക്‌ ചെയ്ത കുപ്പി പൊട്ടിച്ചു ഒരു വെള്ളമടി പരിപാടിയും ആകാം. ടി.വി. തുറന്നാല്‍ പിന്നെ പറയണ്ട, ഹര്‍ത്താല്‍ ദിന പ്രത്യേക പരിപാടികള്‍ കൊണ്ടൊരു മേളം തന്നെയാണ്.

         അങ്ങനെയിരിക്കുമ്പോഴാണ് ഒരു ഭാരത്‌ ബന്ദ്‌ വീണുകിട്ടിയത്. ഇത്തവണ ഡീസല്‍ വില വര്‍ധനവാണ് വിഷയം. കേരളം പിന്നെ പണ്ടേ എല്ലാകാര്യത്തിലും മുന്പന്തിയിലായതുകൊണ്ടും, മറ്റുളവര്‍ക്ക് വേണ്ടി കാത്തുനില്‍ക്കുന്ന സ്വഭാവം തീരെ ഇല്ലാത്തതുകൊണ്ടും  വിലവര്‍ധന വന്ന അടുത്തദിവസം തന്നെ നമ്മള്‍ മലയാളികള്‍ അത് ഗംഭീരമായി ആഖോഷിച്ചു. അയല്‍ക്കാര്‍ക്ക് വേണ്ടി കാത്തുനില്‍ക്കാത്തതില്‍ പ്രതിഷേധിച്ചാനെന്നു തോന്നുന്നു, കേരളത്തിനെ കശ്മലന്മാര്‍ ബന്ദില്‍നിന്നും പുറത്താക്കി......  അതെന്തായാലും സാരമില്ല, ഞാന്‍ തമിഴ്നാട്ടിലാണല്ലോ.... രക്ഷപ്പെട്ടു.

         ഇതിനുമുന്‍പ് പല ഭാരത് ബന്ദുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഞങ്ങളീനാട്ടുകാരല്ലേ എന്ന മട്ടിലായിരുന്നു തമിഴ്നാടിന്റെ പ്രതികരണം. അങ്ങനെയിരിക്കുമ്പോഴാണ് ഡി. എം. കെ. ബന്ദിന് പിന്തുണ പ്രക്യാപിച്ചത്. ആ വാര്‍ത്ത കേട്ടപ്പോള്‍ ശരീരമാസകലം കോരിത്തരിച്ചുപോയി. ആര് വര്‍ഷത്തെ തമിഴ്നാട് ജീവിതത്തില്‍ കിട്ടുന്ന ആദ്യത്തെ ബന്ദ്‌.!!!.!.,,,! ഹോ!!! സന്തോഷംകൊണ്ടെനിക്കിരിക്കാന്‍ വയ്യേ!!!! ഞാനിപ്പോ മാനത്തുവാളിഞ്ഞുകേരുമേ!!!! എന്നതായിരുന്നു എന്‍റെ അവസ്ഥ.

         അതുവരെ നേരം വെളുത്തു ആസനത്തില്‍ വെയിലടിക്കുന്നതുവരെ കിടന്നുറങ്ങിയിരുന്ന ഞാന്‍,ഇന്ന് 6 മണിക്കേ അലാറം വച്ച് എഴുന്നേറ്റു. എഴുന്നേറ്റ ഉടനെ ചെവി വട്ടംപിടിച്ച് നോക്കി.... ഇല്ല വണ്ടികളൊന്നും ഓടുന്നില്ല. ദൈവമേ ഹര്‍ത്താല്‍ ഫലിക്കണേ... ഇന്ന് കോളേജ് തുരക്കരുതേ.... പിന്നെ വേഗം തന്നെ ലാപ്‌ എടുത്തു നെറ്റില്‍ കിട്ടാവുന്ന എല്ലാ പത്രങ്ങളും വായിക്കാന്‍ തുടങ്ങി, ഒന്നിലും തമിഴ്നാട്ടിലെ ബന്ടിനെപ്പറ്റി ഒരു വാര്‍ത്തയുമില്ല... പണി പാളിയോ....? ഒടുവില്‍, തപ്പിയും തടഞ്ഞും തമിള്‍ വായിക്കാനറിയുന്ന ഞാന്‍ തമിള്‍ പത്രങ്ങള്‍ വരെ ഡൌണ്‍ലോഡ് ചെയ്തു വായിച്ചു.. നോ രക്ഷ....!!!

          ഈശ്വരാ.... പണി പാലുംവെള്ളത്തില്‍ കിട്ടിയല്ലോ.....? ഉടനെ ഫോണെടുത്തു ഫ്രെണ്ട്സിനെയൊക്കെ വിളിച്ചു. "അളിയാ... ഇന്ന് ക്ലാസ്സ്‌ ഉണ്ടോടാ....?" ആര്‍ക്കും അതിനെപ്പറ്റി ഒരറിവുമില്ല.

         നേരം കുറച്ചുകൂടെ വെളുത്തു. വണ്ടികള്‍ ഓടുന്ന ശബ്ദം കേള്‍ക്കുന്നുണ്ടോ????? ഞാന്‍ പുറത്തിറങ്ങി നോക്കി. അവിടെ കണ്ട കാഴ്ച.... ദൈവമേ... നീ ഇത്ര ക്രൂരനായിപ്പോയല്ലൊ.... ഒരു സ്കൂള്‍ ബസ്‌ കുട്ടികളെയും കയറ്റി പോകുന്നു. സീന്‍ ടര്‍ബോ!!!!! ഒടുവില്‍ മനസില്ലാ മനസ്സോടെ ഞാന്‍ കുളിച്ചു റെഡിയായി വീടുപൂട്ടി ഇറങ്ങുമ്പോള്‍ അറിയാതെ മനസ്സില്‍ ചോദിച്ചുപോയി

"ദൈവമേ...... ഈ തമിഴ്നാട്ടുകാരൊക്കെ എന്താ ഇങ്ങനെ??????"

1 comment:

anjatha sundari said...

good :)
love u...